ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ചരിത്രവിജയം; നമൻ ധിറിന് അവിസ്മരണീയ റെക്കോർഡ്


ശാരിക

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ച് ഓൾറൗണ്ടർ നമൻ ധിർ. മത്സരത്തിൽ വെറും 15 പന്തിൽ പുറത്താകാതെ 42 റൺസ് അടിച്ചുകൂട്ടിയ താരം 17 വർഷം പഴക്കമുള്ള റെക്കോർഡും തകർത്തു. ടി20 റൺചേസിൽ ഏഴാമനായോ അതിനു താഴെയോ ബാറ്റിങ്ങിനിറങ്ങി ഇന്ത്യക്കായി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന താരമെന്ന നേട്ടമാണ് നമൻ ധിർ സ്വന്തമാക്കിയത്. 2009-ൽ കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ ഇർഫാൻ പത്താൻ നേടിയ 33 റൺസിന്റെ റെക്കോർഡാണ് താരം മറികടന്നത്.

226 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരവസരത്തിൽ പതറിയെങ്കിലും 280 സ്ട്രൈക്ക് റേറ്റിൽ 5 ഫോറുകളും 2 സിക്സറുകളും പറത്തി നമൻ ധിർ കളി ഇന്ത്യയുടെ കൈപ്പിടിയിലാക്കുകയായിരുന്നു. രണ്ട് പന്തുകൾ ശേഷിക്കെ നേടിയ ഈ വിജയം ടി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയകരമായ റൺചേസ് കൂടിയാണ്. മത്സരത്തിൽ സഞ്ജു സാംസൺ (67), അഭിഷേക് (29) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് സ്കോർ 122-ൽ നിൽക്കെ തകർച്ച നേരിട്ടെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യരും (42) അക്സർ പട്ടേലും (24) ചേർന്ന് ടീമിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു. നമൻ ധിറിന്റെ ശാന്തതയെയും പ്രകടനത്തെയും ക്യാപ്റ്റൻ ശ്രേയസ് അയ്യർ വാനോളം പുകഴ്ത്തി.

article-image

zcxzxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed