എറണാകുളം കടവുംഭാഗം സിനഗോഗിന് തീയിട്ട കേസ്: മുഖ്യപ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി
ശാരിക
കൊച്ചി: എറണാകുളത്തെ ചരിത്രപ്രധാനമായ കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ മുഖ്യപ്രതി എബിൻ പോളിനെതിരെ പൊലീസ് യുഎപിഎ (UAPA) വകുപ്പുകൾ ചുമത്തി. ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണവും ഭീകരപ്രവർത്തനത്തിനുള്ള ഗൂഢാലോചനയും കണക്കിലെടുത്ത് യുഎപിഎ 16, 18 വകുപ്പുകളാണ് പ്രതിക്കെതിരെ ഔദ്യോഗികമായി ചേർത്തിട്ടുള്ളത്.
കേസിന്റെ ഗൗരവം വലുതായതിനാൽ അന്വേഷണം ഉടൻ എൻ.ഐ.എ ഏറ്റെടുത്തേക്കാനാണ് സാധ്യത. പ്രതി പഠിച്ചിരുന്ന പുണെയിലെ സ്ഥാപനത്തിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. മൂവാറ്റുപുഴയിലെ ഷോറൂമിനും വീടിനും തീയിട്ടതും എബിൻ തന്നെയാണെന്ന് തെളിഞ്ഞതോടെയാണ് കേസ് കൂടുതൽ സങ്കീർണ്ണമായത്. 'ബോസ്' അല്ലെങ്കിൽ 'വിക്രം' എന്നയാളുടെ നിർദ്ദേശപ്രകാരമാണ് താൻ ഇതെല്ലാം ചെയ്തതെന്നാണ് എബിൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇത് വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന സംഘമാണോ എന്ന് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.
ംമനംമന

