പുതിയ കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സിസ്റ്റം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ


ശാരിക

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രാസുരക്ഷ വർധിപ്പിക്കുന്നതിനുമായി എല്ലാ പുതിയ കാർ മോഡലുകളിലും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സിസ്റ്റം (AEBS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. 2030 ഒക്ടോബർ ഒന്നു മുതൽ വിപണിയിലെത്തുന്ന പുതിയ കാറുകളിൽ ഈ സംവിധാനം നിർബന്ധമായി ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ 2032 ഒക്ടോബർ ഒന്നിനകം ഈ പുതിയ സംവിധാനത്തിലേക്ക് മാറ്റണമെന്നും സർക്കാർ പുറപ്പെടുവിച്ച കരട് നിർദേശത്തിൽ പറയുന്നു. ഡ്രൈവിംഗ് വേളയിൽ കാൽനടയാത്രക്കാർ, മറ്റ് കാറുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയ തടസ്സങ്ങൾ മുന്നിൽ പെട്ടാൽ ക്യാമറ അല്ലെങ്കിൽ റഡാർ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്ന ലെവൽ-2 'അഡാസ്' (ADAS) സൗകര്യം നിലവിൽ ചില പുതിയ വാഹനങ്ങളിൽ ലഭ്യമാണ്. അപകടസാധ്യത മുന്നിൽ കാണുമ്പോൾ ഈ സംവിധാനം ആദ്യം ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും, ഡ്രൈവർ സമയത്തിന് പ്രതികരിച്ചില്ലെങ്കിൽ വാഹനം സ്വയം ബ്രേക്ക് ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത് കൂട്ടിയിടികൾ ഒഴിവാക്കാനും അപകടങ്ങളുടെ ആഘാതം വലിയ അളവിൽ കുറയ്ക്കാനും സഹായിക്കുന്നു.

കാറുകൾക്ക് പുറമെ മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളിലും കർശനമായ ബ്രേക്കിങ് മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2027 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയന്ത്രണങ്ങളുടെ ഭാഗമായി ട്രക്കുകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനം നിർബന്ധമാക്കും.

article-image

േ്ോ്്

You might also like

  • Lulu Exchange
  • Straight Forward

Most Viewed