ഓപ്പറേഷൻ തൂഫാൻ: മൂവാറ്റുപുഴയിൽ 32 ഗ്രാം രാസലഹരിയുമായി 50 കാരി പിടിയിൽ
ശാരിക
കൊച്ചി: ലഹരിവിരുദ്ധ പരിശോധനയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ റെയ്ഡിൽ 32 ഗ്രാം രാസലഹരിയുമായി 50 വയസ്സുകാരി പിടിയിലായി. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവന്നിരുന്ന കോട്ടപ്പടി വാവേലി ചിരട്ടക്കൽ വീട്ടിൽ മിനിമോളെയാണ് മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ തിരച്ചിലിൽ ചെറിയ അളവുകളിൽ പാക്ക് ചെയ്ത നിലയിലുള്ള രാസലഹരിയും ഇത് അളക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്. കുറച്ചുകാലമായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരുടെ കൂടെ താമസിച്ചിരുന്ന ആൾക്കായി തിരച്ചിൽ ഊർജിതമാക്കി. മയക്കുമരുന്നിന്റെ ഉറവിടം, ഇതിനുപിന്നിലെ സാമ്പത്തിക ഇടപാടുകൾ, ഇളരിൽനിന്ന് ലഹരിമരുന്ന് വാങ്ങിയവർ എന്നിവരെക്കുറിച്ചും പൊലിസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
േിു്േു

