സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു


ഷീബ വിജയൻ


റിയാദ്: ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷം പടർത്തി സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ശൈബ എണ്ണപ്പാടത്തിന് നേരെ ഹൂതി വിമതരുടെ ശക്തമായ ഡ്രോൺ ആക്രമണം. ഈ ആക്രമണത്തിൽ രണ്ട് പ്രവാസികൾ ദാരുണമായി കൊല്ലപ്പെട്ടു. ഫിലിപ്പീൻസ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരാണ് മരണപ്പെട്ടത്. കൂടാതെ പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ തൊഴിലാളികൾക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റിട്ടുമുണ്ട്.

ബുധനാഴ്ച രാവിലെ ശൈബ എണ്ണപ്പാടത്തിലെ പ്രധാന സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനം കൃത്യസമയത്ത് വായുവിൽ വെച്ചുതന്നെ തകർത്തെറിഞ്ഞിരുന്നു. എങ്കിലും, ആകാശത്തുവെച്ച് തകർന്നു വീണ ഡ്രോണിന്റെ അവശിഷ്ടങ്ങൾ നേരിട്ട് പതിച്ചാണ് ഈ വലിയ അപകടമുണ്ടായതെന്ന് സൗദി ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മേഖലയിൽ ഹൂതികളുടെ ആക്രമണങ്ങൾ അതീവ തീവ്രമായി തുടരുന്ന സാഹചര്യത്തിൽ, സൗദി അറേബ്യയിലുള്ള അത്യാഹിത വിഭാഗത്തിൽ പെടാത്ത എല്ലാ സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും എത്രയും പെട്ടെന്ന് രാജ്യം വിട്ടുപോകണമെന്ന് അമേരിക്ക കർശന നിർദേശം നൽകി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഗൾഫ് മേഖലയിലുടനീളം അമേരിക്കൻ പൗരന്മാർ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് പ്രചരിക്കുന്ന മറ്റ് വ്യാജ മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

article-image

grfgfgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed