കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും


ശാരിക

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 12.15-ന് ലോക്ഭവന്‍ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരിക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാനായി സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

എന്നാൽ, മുൻ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ യാത്രയയപ്പ് ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്ന എല്‍ഡിഎഫ് പ്രതിനിധികൾ ഇന്നത്തെ സത്യപ്രതിജ്ഞയ്ക്ക് എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് വിപുലമായ സ്വീകരണമാണ് ഒരുക്കിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ കസവുഷാള്‍ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, മേയര്‍ വി.വി. രാജേഷ്, വി. മുരളീധരന്‍ എം.എല്‍.എ, തിരുവനന്തപുരം കലക്ടര്‍ എസ്. അഞ്ജു തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. അവിവാഹിതനായ ഗവര്‍ണറുടെ ഒപ്പം കുടുംബാംഗങ്ങളും രാജ്ഭവനിൽ എത്തിയിട്ടുണ്ട്. അതേസമയം, ലോക്ഭവൻ അടുക്കളയിൽ മാംസാഹാരം പാകം ചെയ്യരുതെന്നും സസ്യാഹാരം മാത്രം മതിയെന്നും ഗവര്‍ണറുടെ സ്റ്റാഫ് നിര്‍ദേശം നൽകിയത് ചെറിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഗവര്‍ണറും കുടുംബവും സസ്യാഹാരം മാത്രം കഴിക്കുന്നവരായതിനാലാണ് ഈ മുൻകരുതലെന്നാണ് ലഭിക്കുന്ന വിവരം.

article-image

sdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed