ടിബറ്റിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 16 മരണം; രക്ഷാപ്രവർത്തനം ഊർജിതം
ശാരിക
ടിബറ്റ്: ചൈനയിലെ ടിബറ്റിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 18 പേർ മരണപ്പെടുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ നാഗ്ചു നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യു.എസ്. ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം പ്രാദേശിക സമയം രാത്രി 10.33-ഓടെയാണ് ദുരന്തമുണ്ടായത്. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ജനവാസ കുറവുള്ളതും ഉയർന്ന പ്രദേശങ്ങളുമാണ് തകർന്നത്.
പരിക്കേറ്റവരിൽ 11 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി 1,600-ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിതർക്കായി 3,000 ടെന്റുകളും 1,000 പ്രീഫാബ്രിക്കേറ്റഡ് വീടുകളും ശൈത്യകാല വസ്ത്രങ്ങളും അടിയന്തരമായി എത്തിച്ചിട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് നാഷണൽ ഹൈവേ 317 അടച്ചുപൂട്ടുകയും ആശയവിനിമയ ശൃംഖലകൾ തകരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ മേഖലയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.
sdfsdf

