യമൻ തീരത്തിന് സമീപം ചെങ്കടലിൽ 14 ഇന്ത്യൻ നാവികരുണ്ടായിരുന്ന ബോട്ട് ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്
ശാരിക
ന്യൂഡൽഹി: യമൻ തീരത്തിന് സമീപം ചെങ്കടലിൽ 14 ഇന്ത്യൻ പൗരന്മാരുണ്ടായിരുന്ന ബോട്ട് ആക്രമിക്കപ്പെട്ട സംഭവത്തിൽ വിശദാംശങ്ങൾ തേടി യമനിലെ ഇന്ത്യൻ മിഷൻ. യമൻ തീരത്തിനടുത്തുള്ള സുഖർ ദ്വീപിന് സമീപം സൗദി സഖ്യസേന ഒരു ഇന്ത്യൻ ബോട്ട് ലക്ഷ്യമിട്ട് ആക്രമിച്ചതായും, ബോട്ടിലുണ്ടായിരുന്ന 14 ഇന്ത്യക്കാരെ ഹൂതി സേന രക്ഷപ്പെടുത്തുന്നതായും ഹൂതി വക്താവ് യഹ്‍യ സാരീയുദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒക്ടോബർ 22-നാണ് ഈ സംഭവം നടന്നിരിക്കുന്നത്. നിലവിലെ സംഘർഷഭരിതമായ സാഹചര്യം കാരണം കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും, യാഥാർഥ്യം മനസിലാക്കാൻ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഇന്ത്യൻ മിഷൻ വ്യക്തമാക്കി. യമനിലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടയിലാണ് ഈ നാവികരുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച സൗദിയിലെ ദമ്മാം വിമാനത്താവളത്തിലും ശൈബ എണ്ണപ്പാടത്തുമുണ്ടായ ആക്രമണങ്ങളിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും എംബസിയുടെ ഭാഗത്തുനിന്ന് സ്വീകരിക്കുന്നുണ്ട്.
sddsf

