കു­ടി­വെ­ള്ള നി­ലവാ­രം ഉറപ്പാ­ക്കാൻ ദുബൈയിൽ സ്മാ­ർ­ട് സംവി­ധാ­നം


ദുബൈ : ദുബൈയിൽ കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കാൻ സ്മാർട് സംവിധാനത്തിന് മുനിസിപ്പാലിറ്റി ഒന്നിനു പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം
കുറിക്കും. പ്ലാസ്റ്റിക് ക്യാനുകളുടെ നിർമ്മാണ തീയ്യതി, ഇവയിൽ എത്രതവണ വെള്ളം നിറച്ചു, വെള്ളത്തിന്റെ ഗുണനിലവാരം തുടങ്ങിയവ മനസ്സിലാക്കാൻ പുതിയ സംവിധാനം വഴി സാധിക്കും.  

ഓരോ ക്യാനിലും ലേസർ പ്രിന്റിങ് കോഡുകൾ പതിക്കും. ഇവ നീക്കം ചെയ്യാൻ കഴിയില്ല. ഓരോ തവണ വെള്ളം നിറയ്ക്കുന്പോഴും ക്യാനിന്റെ അടപ്പിൽ സ്മാർട് സ്റ്റിക്കർ പതിക്കുകയും ചെയ്യും. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സ്റ്റിക്കർ ബാങ്കുകളിൽ വ്യാജനോട്ടുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന അതേ സംവിധാനമാണ്. ഉദ്യോഗസ്ഥർക്ക് ഉൽപാദന−വിതരണ ശൃംഖല  നിരീക്ഷിക്കാൻ പുതിയ സംവിധാനം സഹായകമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed