പ്രശസ്ത തമിഴ് പിന്നണി ഗായകൻ കൃഷ്ണരാജ് അന്തരിച്ചു


ശാരിക

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത പിന്നണി ഗായകൻ കൃഷ്ണരാജ് (74) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ മൂവായിരത്തിലധികം ചലച്ചിത്ര ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. പ്രശസ്ത സംഗീതസംവിധായകൻ ദേവയുടെ സംഗീതത്തിൽ പുറത്തുവന്ന ഗാനങ്ങളിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് ശ്രദ്ധേയനായത്. ദേവയ്ക്ക് പുറമെ ഇളയരാജ, എ.ആർ. റഹ്മാൻ, യുവൻ ശങ്കർ രാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെയെല്ലാം കീഴിൽ അദ്ദേഹം പാടിയിട്ടുണ്ട്.

സംഗീതസംവിധായകൻ ദേവ അന്തരിച്ചതിന് പിന്നാലെ വന്ന കൃഷ്ണരാജിന്റെ വേർപാട് തമിഴ് സംഗീത ലോകത്തിന് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്. 'പൊർക്കാലം' എന്ന ചിത്രത്തിലെ "തഞ്ചാവൂര് മണ്ണ് എടുത്ത്..." എന്ന ഹിറ്റ് ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ പരമോന്നത ബഹുമതിയായ 'കലൈമാമണി' പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സേലം ജില്ലയിലെ വെമ്പടിത്തളം എന്ന ഗ്രാമത്തിൽ നിന്നും സംഗീതലോകത്തെത്തിയ അദ്ദേഹം 2020-ൽ പുറത്തിറങ്ങിയ 'സൂരരൈ പോട്ര്' എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്. വൽസരവാക്കത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ജന്മനാടായ വെമ്പടിത്തളത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.

article-image

essdf

article-image

asdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed