സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു


ശാരിക

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. സർവീസുകൾ നിർത്തിവെച്ച വിവരം ഇരു വിമാനക്കമ്പനികളും തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകളിലൂടെയാണ് വ്യക്തമാക്കിയത്. ഈ വിവരം ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനയാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച് സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

article-image

asdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed