യെമനിൽ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി സഖ്യസേനയുടെ ശക്തമായ വ്യോമാക്രമണം;ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൽമാൻ രാജകുമാരൻ


ശാരിക

സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനായിൽ സൗദി സഖ്യസേന കനത്ത വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ സനായിലെ എണ്ണവ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യെമൻ പെട്രോളിയം കമ്പനി കേന്ദ്രങ്ങൾ തകർക്കുമെന്നും പ്രദേശത്തുള്ളവർ ഒഴിഞ്ഞു പോകണമെന്നും സൗദി സഖ്യസേന നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹൊദെയ്ദയിലെ റാസ് ഈസ മേഖലയിലും വ്യോമാക്രമണമുണ്ടായി. സൗദിയെ ആക്രമിക്കുന്ന ഹൂതികൾ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള തെയ്സിൽ ഹൂതികൾ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുട്ടിയടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. അരാംകോ കമ്പനിയെ ലക്ഷ്യമിടുമെന്ന് ഹൂതികളും ഭീഷണി മുഴക്കിയിട്ടുണ്ട്. മിസൈൽ-ഡ്രോൺ ആക്രമണസാധ്യതയുള്ളതിനാൽ സൗദിയിലേക്കും യെമനിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാൻ അമേരിക്ക പൗരന്മാർക്ക് നിർദേശം നൽകി.

ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഹൂതികൾ നടത്തുന്ന നിരന്തര ആക്രമണങ്ങൾ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ മുൻകാല ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

article-image

ssasds

You might also like

  • Lulu Exchange
  • Straight Forward

Most Viewed