റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണം; പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു


ഷീബ വിജയൻ


റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഹൂതി മില്ലിഷ്യകൾ നടത്തിയ ഭീകരാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ. വിമാനത്തിൽ പ്രവേശിക്കാൻ തയാറെടുക്കുകയായിരുന്ന ഉംറ തീർഥാടകരെ ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഉച്ചക്കുശേഷം ആക്രമണം നടന്നത്. തുടക്കത്തിൽ പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ ശക്തമായി അപലപിച്ചു.

സ്ഫോടനത്തെ തുടർന്ന് വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ എത്രയെന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ അധികൃതർ ഊർജിതമായി നടത്തിവരികയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്. സംഭവത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും ചികിത്സാ പുരോഗതിയും സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ-ജലാജൽ നേരിട്ട് വിലയിരുത്തുകയും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തു. സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ കനത്ത സുരക്ഷ തുടരുകയാണ്.

article-image

്േ്േ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed