സംസ്ഥാന വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം


ശാരിക

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിന്റെ നിര്‍ണായക വിഭാഗമായ ടി സെക്ഷനെ വീണ്ടും വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയുള്ള പ്രധാനപ്പെട്ട കേസുകളുടെ രേഖകൾ കൈകാര്യം ചെയ്യുന്നത് ഈ സെക്ഷനാണ്. പുതിയ വിജ്ഞാപനം വന്നതോടെ ഈ വിഭാഗത്തിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്കും ആവശ്യക്കാർക്കും ലഭിക്കില്ല. ഏത് രേഖകളാണ് ടി സെക്ഷനിലേക്ക് മാറ്റേണ്ടതെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാമെന്നതാണ് പ്രത്യേകത.

രാഷ്ട്രീയ പ്രമുഖർ ഉൾപ്പെട്ട അഴിമതി കേസുകൾ പുറത്തുവരാതെ മറച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. 2016-ൽ സമാനമായ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിൻവലിച്ചിരുന്നു. പിന്നീട് 2022-ൽ ഈ സെക്ഷനെ വീണ്ടും വിവരാവകാശ പരിധിയിൽ കൊണ്ടുവന്നതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഒഴിവാക്കിക്കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനുകൾ നേരത്തെ തന്നെ ആർടിഐ പരിധിക്ക് പുറത്താണ്.

article-image

szdsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed