സൗ­ദി­യിൽ വി­ദേ­ശി­കൾ­ക്കു­ള്ള ലെ­വി­യിൽ ഇളവ്


ജിദ്ദ : സൗദിയിലെ സർക്കാർ പദ്ധതികൾ കരാറെടുത്ത കന്പനികളിലെ വിദേശ തൊഴിലാളികൾക്ക് ലെവിയിൽ ഇളവ് അനുവദിക്കാൻ തീരുമാനം. സൽമാ
ൻ രാജാവിന്റെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

2016 ഡിസംബർ 22−ന് മുന്പ് കരാർ ഏറ്റെടുത്ത കന്പനികൾക്കാണ് ആനുകൂല്യം ലഭിക്കുക. വിദേശ തൊഴിലാളികൾക്ക് ലെവി ഏർ‍പ്പെടുത്തിയതോടെ സർക്കാർ പദ്ധതികൾ ഏറ്റെടുത്ത വൻകിട കരാർ കന്പനികൾക്കു പോലും വലിയ ബാധ്യതയാണ് ഉണ്ടായത്. 

ആയിരം തൊഴിലാളികളുള്ള കന്പനികൾ ഈ വർഷം മാത്രം 48 ലക്ഷം റിയാൽ ലെവി അടയ്ക്കാൻ നിർബന്ധിതരായി. ഇതുസംബന്ധിച്ച് സൗദി ചേംബർ ഓഫ് കൗൺസിലിനു കീഴിലുളള ദേശീയ കോണ്‍ട്രാക്ടിംങ് സമിതിയും വിവിധ മന്ത്രാലയങ്ങൾക്ക് പരാതിയും പരിഹാരമാർഗങ്ങളും സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ലെവിയിൽ ഇളവ് അനുവദിക്കാൻ ഇപ്പോൾ തീരുമാനമായിരിക്കുന്നത്. 

ധനകാര്യം, വാണിജ്യം, തൊഴിൽ തുടങ്ങിയ മന്ത്രാലയങ്ങൾ ഇളവ് അനുവദിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കും. 2016 ഡിസംബർ 22−നു മുന്പ് കരാർ ഒപ്പുവെച്ച സർക്കാർ പദ്ധതികളിലെ വിദേശ തൊഴിലാളികൾക്ക് അടച്ച ലെവി മടക്കി നൽകും. 

കരാർ തുകയിൽ ലെവി ഉൾപ്പെടെയുള്ള ചെലവുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ കരാർ കന്പനികൾക്ക് ഇളവ് അനുവദിക്കാ
ൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed