ലോ­കത്തെ­ ഏറ്റവും വലി­യ സൗ­രോ­ർ­ജ്ജ പദ്ധതി­ സൗ­ദി­യിൽ


റിയാദ് : ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ സൗദി അറേബ്യയും ജപ്പാനിലെ സോഫ്റ്റ് ബാങ്കും ഒപ്പുവെച്ചു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് ചെയർമാൻ മസായോഷി സോനുമാണ് കരാറിൽ ഒപ്പുവെച്ചത്. 

ഇതുപ്രകാരം സൗദിയിൽ സൗരോർജ്ജ ഉൽപ്പാദനത്തിന് പുതിയ കന്പനി സ്ഥാപിക്കും. മൂന്നു ജിഗാവാട്ടും 4.2 ജിഗാവാട്ടും ശേഷിയുള്ള രണ്ടു സൗരോർജ്ജ നിലയങ്ങളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ ഇവ പൂർത്തിയാകും. 

2030 ഓടെ 150 ജിഗാവാട്ട് മുതൽ 200 ജിഗാവാട്ട് വരെ സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള സോളാർ പാനലുകൾ നിർമ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനും കരാർ ലക്ഷ്യമിടുന്നു. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങൾ അടുത്ത മെയ് മാസത്തിൽ പൂർത്തിയാകും. സോളാർ പാനലുകൾ നിർമ്മിച്ച് സൗദിയിലും വിദേശത്തും വിപണനം നടത്തുന്ന കന്പനികളും സ്ഥാപിക്കും. ഈ പദ്ധതികൾ സൗദിയിൽ ഒരു ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കും. 

മൊത്തം ആഭ്യന്തരോൽപ്പാദനത്തിലേക്ക് 1,200 കോടി ഡോളർ സംഭാവന നൽകുന്ന സൗരോർജ്ജ പദ്ധതികൾ പ്രതിവർഷം 4,000 കോടി ഡോളർ ലാഭിക്കുന്നതിന് രാജ്യത്തെ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. വലിയ തോതിൽ സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിലൂടെ വൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായ എണ്ണ ലാഭിക്കാനാകും.
             അതിനിടെ, ന്യൂയോർക്കിൽ ചേർന്ന സൗദി−-യു.എസ് സി.ഇ.ഒ ഫോറത്തിൽ ഇരുരാജ്യങ്ങളിലേയും കന്പനികൾ 2000 കോടിയിലേറെ ഡോളറിന്റെ  ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ആരോഗ്യ, നിർമ്മാണ, വിനോദ, വിദ്യാഭ്യാസ, ഐ.ടി മേഖലകളിൽ സൗദി അറാംകൊ, ഗൂഗിൾ, കിംഗ് അബ്ദുൽ അസീസ് വേൾഡ് സെന്റർ ഫോർ കൾച്ചർ, ജ്യോഗ്രഫിക് ചാനൽ, റെയ്തിയോൻ, സൗദി ഇൻഡസ്ട്രിയൽ ഫണ്ട്, ജെ.പി മോർഗൻ എന്നിവയെല്ലാം സംയുക്ത പദ്ധതികൾ നടപ്പാക്കുന്നതിന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചി ട്ടുണ്ട്. 

14 അമേരിക്കൻ കന്പനികളുമായി സൗദി അറാംകൊ കരാറുകൾ ഒപ്പുവെച്ചു. വ്യത്യസ്ത മേഖലകളിൽ 1000 ലേറെ കോടി ഡോളറിന്റെ സംയുക്ത പദ്ധതികൾക്കുള്ള കരാറുകളാണ് സൗദി അറാംകൊ അമേരിക്കൻ കന്പനികളുമായി ഒപ്പുവെച്ചത്. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കന്പനി മേധാവികളും ഇരുനൂറിലേറെ വ്യവസായികളും പങ്കെടുത്തു. സൗദി സെന്റർ ഫോർ സ്ട്രാറ്റജിക് പാർട്ണർഷിപ്‌സ് ആണ് സൗദി−−-യു.എസ് സി.ഇ.ഒ ഫോറം സംഘടിപ്പിച്ചത്. സൗദി ധനമന്ത്രി മു
ഹമ്മദ് അൽ ജദ്ആൻ, ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, ഉലയ്യാൻ ഫിനാൻസിംഗ് കന്പനി സി.ഇ.ഒ ലുബ്‌ന സുലൈമാൻ ഉലയ്യാൻ, ജെ.പി മോർഗാൻ സി.ഇ.ഒ ജെമി ഡിമൊൻ,  തുടങ്ങിയവർ ഫോറത്തിൽ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed