ട്രംപ്-പുടിൻ ധാരണ: റഷ്യയിൽനിന്ന് അമേരിക്കയിലേക്ക് വൻ ഡീസൽ ശേഖരവുമായി ടാങ്കറുകൾ പുറപ്പെട്ടു
ശാരിക
മോസ്കോ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ ധാരണയായ പുതിയ ഇന്ധന കരാറിന്റെ ഭാഗമായി റഷ്യയിൽനിന്ന് വൻ ഡീസൽ ശേഖരവുമായി മൂന്ന് ടാങ്കറുകൾ അമേരിക്കയിലേക്ക് പുറപ്പെട്ടു. പ്രിമോർസ്ക് തുറമുഖത്തുനിന്നും 40,000 ടൺ ഡീസലുമായി പുറപ്പെട്ട ആദ്യ കപ്പൽ നവംബർ 7-ഓടെ ന്യൂയോർക്കിലെത്തുമെന്ന് കെപ്ലർ അറിയിച്ചു. 2023-ന് ശേഷം ഇതാദ്യമായാണ് റഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള ഇന്ധന വിതരണം പുനരാരംഭിക്കുന്നത്.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വർധനവ് പരിഹരിക്കാനാണ് ട്രംപ് ഈ നീക്കം നടത്തിയത്. ഇതിനായി റഷ്യൻ എണ്ണയ്ക്കുണ്ടായിരുന്ന ഉപരോധങ്ങളിൽ ട്രംപ് ആശ്വാസ ഇളവുകൾ അനുവദിക്കുകയായിരുന്നു. എന്നാൽ, യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയും യു.എസിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
sdfsdf

