ബഹ്റൈൻ തൊഴിൽ വിപണിയിൽ എ.ഐ വിപ്ലവം വരുന്നു : സ്വദേശികൾക്ക് അനുയോജ്യമായ ജോലി കണ്ടെത്താൻ കൃത്രിമബുദ്ധി ഉപയോഗിക്കാൻ പാർലിമെന്റ് നിർദ്ദേശം


ശാരിക

പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കൃത്യമായി കണ്ടെത്തി നൽകുന്നതിനുമായി നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്താൻ പാർലമെന്റിൽ നിർദ്ദേശം. സർവീസസ് കമ്മിറ്റി വൈസ് ചെയർമാൻ എം.പി ഡോ. മുനീർ സുറൂർ സമർപ്പിച്ച ഈ പ്രമേയത്തിന് പാർലമെന്റിന്റെ ലെജിസ്ലേറ്റീവ് ആന്റ് ലീഗൽ അഫയേഴ്സ് കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ ലഭിച്ചു.

തൊഴിൽ വിപണിയിലെ വിടവുകൾ നികത്താനും, സ്വദേശിവൽക്കരണം അഥവാ 'ബഹ്റൈനൈസേഷൻ' ഊർജ്ജിതമാക്കാനും പുതിയ സംവിധാനം വഴി സാധിക്കുമെന്ന് ഡോ. മുനീർ സുറൂർ വ്യക്തമാക്കി. തൊഴിൽദാതാക്കളുടെ ആവശ്യങ്ങളും ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും വിശകലനം ചെയ്ത് എ.ഐ വഴി അനുയോജ്യമായ മാച്ചിംഗ് നടത്തുകയാണ് ലക്ഷ്യം. ഇത് വഴി യഥാർത്ഥ തൊഴിൽ ആവശ്യകത അനുസരിച്ച് ബഹ്റൈനി യുവാക്കൾക്ക് കൃത്യമായ പരിശീലനം നൽകാനും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാനും സാധിക്കും.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), തംകീൻ, ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നിലവിലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ വികസിപ്പിച്ചായിരിക്കും എ.ഐ അധിഷ്ഠിത സംവിധാനം നടപ്പിലാക്കുക. പ്രെഡിക്റ്റീവ് അനലിറ്റിക്സ്, മെഷീൻ ലേണിംഗ് എന്നിവ ഉപയോഗിച്ച് ഭാവിയിലെ തൊഴിൽ ആവശ്യകതകൾ മുൻകൂട്ടി പ്രവചിക്കാനും ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ കോഴ്സുകൾ നിർദ്ദേശിക്കാനും ഈ സംവിധാനത്തിന് കഴിയും.

article-image

ോേ്്

You might also like

  • Lulu Exchange
  • Straight Forward

Most Viewed