അരുണാചലിൽ അതിർത്തി സംഘർഷത്തിന് കാരണം ചൈനയുടെ വഴിവിട്ട പട്രോളിങ്: വിശദീകരണവുമായി ഇന്ത്യ
ശാരിക
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ ചൈനീസ് സൈന്യം പതിവ് പട്രോളിങ് രീതികളിൽനിന്ന് വ്യതിചലിക്കുമ്പോഴാണ് സ്ഥിതിഗതികൾ സംഘർഷഭരിതമാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സൈനികർ മുഖാമുഖം വന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് വക്താവ് രൺധീർ ജയ്‌സ്വാൾ വിശദീകരണവുമായി രംഗത്തെത്തിയത്. അതിർത്തിയിലെ സമാധാനവും ശാന്തതയും ഉഭയകക്ഷി ബന്ധത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് സൈന്യവുമായി വിവിധയിടങ്ങളിൽ മുഖാമുഖ സാഹചര്യമുണ്ടായെന്നും അത് തുടരുകയാണെന്നും ഐ.ടി.ബി.പി ഡയറക്ടർ ജനറൽ ശത്രുജീത് കപൂറും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യം നേരിടാൻ 'ശൗര്യ കമാൻഡോകളെ' വിന്യസിക്കുകയും ഡ്രോൺ പ്ലാറ്റൂണുകളും പ്രത്യേക പരിശീലന കോഴ്‌സുകളും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര, സൈനിക ചർച്ചകളിലൂടെ അതിർത്തി തർക്കങ്ങളും തെറ്റിദ്ധാരണകളും പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും തുടരുകയാണ്.
്േി്േി

