സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുൻ വിസിക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കുമെതിരെ പ്രോസിക്യൂഷൻ അനുമതി തേടാൻ ക്രൈംബ്രാഞ്ച് നീക്കം


തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ മുൻ വൈസ് ചാൻസലറെയും സിൻഡിക്കേറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. പരീക്ഷയിൽ അട്ടിമറി നടത്തി സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പ്രധാന തൊണ്ടിമുതലായ ഉത്തരക്കടലാസ് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ, പ്രോവൈസ് ചാൻസലർ ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസൽ, കെ.എ. ആൻഡ്രൂ എന്നിവരാണ് കേസിലെ പ്രതികൾ. സിൻഡിക്കേറ്റ് അംഗമായിരുന്ന ബി.എസ്. രാജീവ് മുൻപ് മരണപ്പെട്ടിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് എഴുതിത്തള്ളിയ കേസ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നടപടികളിലേക്ക് കടക്കുന്നത്. പ്രതികൾക്കെതിരെ കുറ്റപത്രം തയാറായിക്കഴിഞ്ഞു. പ്രോസിക്യൂഷൻ അനുമതിക്കായി ക്രൈംബ്രാഞ്ച് എഡിജിപി സർക്കാരിന് അപേക്ഷ നൽകും.

article-image

kukugu

You might also like

  • Lulu Exchange
  • Straight Forward

Most Viewed