അനധികൃത പു­കയി­ല ഉപയോഗം: 260 കേ­സു­കൾ രജി­സ്റ്റർ ചെ­യ്തു­


ദുബൈ : ദുബൈയിൽ പുകയില ഉപയോഗത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് 260 കേസുകൾ രജിസ്റ്റർ ചെയ്തു. എമിറേറ്റിലെ റസ്റ്റോറന്റിലും കോഫി
ഷോപ്പുകളിലും നടത്തിയ പരിശോധനകളിലാണു നിയമലംഘനങ്ങൾ കണ്ടെത്തിയത്. 

ഈ വർഷം ഇതുവരെ 446 കോഫി ഷോപ്പുകളിലും റസ്റ്റോറന്റുകളിലും പരിശോധന പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി പൊതു ആരോഗ്യ വകുപ്പ് മേധാവി രിദ സൽമാൻ പറഞ്ഞു.

178 സ്ഥാപനങ്ങൾ വ്യവസ്ഥകൾ പാലിച്ചാണു പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തി. പാർപ്പിടമേഖലകളിൽ ശീഷ ഉപയോഗത്തിനു കടുത്ത വ്യവസ്ഥകളോടെയാണു നഗരസഭ അനുമതി നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed