ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ; ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം


ശാരിക

പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ്. ബിനു അറസ്റ്റിലായി. സന്നിധാനത്തേക്ക് കൊണ്ടുപോകേണ്ടിയിരുന്ന മിൽമ നെയ്യ് വഴിമധ്യേ തമിഴ്‌നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ ഏജൻസികൾക്ക് മറിച്ചുവിറ്റ്, പകരം വില കുറഞ്ഞ നെയ്യ് എത്തിച്ച കേസിലാണ് നടപടി. ഈ ഇടപാടിൽ ദേവസ്വം ബോർഡിന് രണ്ടര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

2025-ലെ മകരവിളക്ക് കാലത്തേക്ക് നെയ്യ് വാങ്ങാൻ 2024-ൽ വിളിച്ച ടെൻഡർ റദ്ദാക്കിയാണ് ബോർഡ് കരാർ മിൽമയ്ക്ക് നൽകിയത്. തമിഴ്നാട്ടിലെ സ്ഥാപനം ലിറ്ററിന് 369 രൂപ നിരക്ക് മുന്നോട്ടുവെച്ചപ്പോൾ, മിൽമയിൽ നിന്ന് ലിറ്ററിന് 510 രൂപ നിരക്കിലാണ് നെയ്യ് വാങ്ങിയത്. ഇത്തരത്തിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതിലൂടെ 2.27 കോടി രൂപയുടെ നഷ്ടമുണ്ടായതായി ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed