'മെറ്റാ ഗ്ലാസ്' ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ ഒളിക്യാമറയിൽ കുടുക്കാൻ ശ്രമം: ആരോപണവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ


ശാരിക

തെലങ്കാന: വ്യവസായ സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന എത്തിയവർ കോൺഗ്രസ് നേതാക്കളെ ഒളിക്യാമറയിൽ കുടുക്കാൻ ശ്രമിച്ചതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു. തന്നെയും കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കാണാനെത്തിയവർ ക്യാമറ ഘടിപ്പിച്ച 'മെറ്റാ ഗ്ലാസ്' ധരിച്ചിരുന്നതായി ശിവകുമാർ വെളിപ്പെടുത്തി.

ചന്ദ്രബാബു നായിഡുവിനെയും മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്രമന്ത്രിയെയും കണ്ടപ്പോൾ ഇവർ ഈ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയവർ രാഷ്ട്രീയമാണ് സംസാരിച്ചത്. തുടർന്ന് സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് ഈ വിവരം പുറത്തുവന്നതെന്നും ശിവകുമാർ വ്യക്തമാക്കി.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed