യു.എ.ഇയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരം
ദുബൈ : യു.എ.ഇയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരം. സ്വദേശി വനിതയുടെ ഗർഭപാത്രത്തിലെ വലിയ മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയാണ് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടന്നത്. ഏറ്റവും സങ്കീർണമായശസ്ത്രക്രിയകൾ ഇത്തരം സാങ്കേതിക വിദ്യയുപയോഗിച്ച് കൃത്യതയോടെ നിർവ്വഹിക്കാൻ കഴിയും.
അബുദാബി ക്ലിവ്ലാന്റ് ഹോസ്പിറ്റലിലാണ് ശസ്ത്ര ക്രിയ നടന്നത്. ശരീരത്തിൽ ചെറിയ ദ്വാരമുണ്ടാക്കി അകത്ത്പ്രവേശിക്കുന്ന ഉപകരണം നടത്തുന്ന പ്രവർത്തനങ്ങൾ ത്രിമാനരീതിയിലും തത്സമയവും ഡോക്ടർമാർക്ക് കാണാൻ കഴിയും.
പരന്പരാഗത ശസ്ത്രക്രിയകളേക്കാൾ കുറഞ്ഞ സമയത്തിൽ രോഗികൾ സുഖം പ്രാപിക്കുമെന്ന പ്രത്യേകതകൂടി റോബോട്ടിക് ശസ്ത്രക്രിയകൾക്കുണ്ട്.

