പാർട്ടി നടപടി പുനഃപരിശോധിക്കണം: സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ


ശാരിക

കണ്ണൂർ: പാർട്ടി തനിക്കെതിരെ എടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.പി. ദിവ്യ സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയതായും ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ സെക്രട്ടറി പി.കെ. ശ്യാമളയാണ് തന്നോട് ജില്ലാ സെന്ററിലെ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാകാൻ നിർദേശിച്ചതെന്നും ദിവ്യ ആരോപിക്കുന്നുണ്ട്.

കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. ദിവ്യയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട ദിവ്യയെ പിന്നീട് സിപിഎം പരിപാടികളിലൊന്നും സഹകരിപ്പിച്ചിരുന്നില്ല.

article-image

sdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed