സൗ­ദി­−ഇന്ത്യ സാംസ്കാ­രി­കോ­ത്സവം ഏപ്രിൽ 18 മു­തൽ ജു­ബൈ­ലി­ൽ


റിയാദ്: സൗദി ജനറൽ എന്റർടെയിന്‍മെന്റ് അതോറിറ്റിയുമായി സഹകരിച്ച് ജുബൈൽ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ഏപ്രിൽ 18 മുതൽ 21 വരെ സൗ
ദി− ഇന്ത്യ സാംസ്കാരികോത്സവം നടക്കും.

 ഇന്ത്യൻ‍, അറബ് ഗായകരും കലാകാരന്മാരും പങ്കെടുക്കും. കുട്ടികൾക്കായും വിനോദ പരിപാടികളുണ്ടാകും. നൂറോളം വിപണന, പ്രദർശന സ്റ്റാളുകളും ഉണ്ടായിരിക്കുമെന്നു സംഘാടക സമിതി ചെയർമാൻ മൻസൂർ പള്ളൂർ അറിയിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശർമ ഉദ്ഘാടനം ചെയ്യും. 

രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സമാപനദിവസ പരിപാടികളിൽ മുഖ്യാതിഥിയായിരിക്കും. സ്ക്വയർ ഇവന്റ്‍സ് ഗ്രൂപ്പാണ് പരിപാടി ഏകോപിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed