സൗ­ദി­ വഴി­ ഇസ്രാ­യേ­ലി­ലേ­ക്ക് വി­മാ­ന സർ­വ്വീ­സ്: ഇസ്രാ­യേൽ എയർ­ലൈ­ൻ­സ് നി­യമനടപടി­ക്ക്


റിയാദ്: സൗദിക്കു മുകളിലൂടെ ഇസ്രായേലിലേക്കു വിമാനം പറത്തി എയർ ഇന്ത്യ ചരിത്രം കുറിച്ചതിനു പിന്നാലെ, പുതിയ സർവ്വീസിനെതിരെ പരാതിയുമായി ഇസ്രായേലിന്റെ ദേശീയ വിമാനക്കന്പനി എൽ അൽ എയർലൈൻസ്. ന്യൂഡൽഹിയിൽ നിന്നു സൗദിയുടെ ആകാശത്തിലൂടെ ടെൽ അവീവിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൽ അൽ എയർലൈൻ ഇസ്രായേലിലെ പരമോന്നത കോടതിയെ സമീപിച്ചു.

എയർ ഇന്ത്യയുടെ സർവ്വീസ് തങ്ങൾക്കു സാന്പത്തിക നഷ്ടം വരുത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് എൽ അൽ എയർലൈൻസിന്റെ നടപടി. വ്യോമ ഗതാഗത രം
ഗത്തെ അനാരോഗ്യകരമായ മൽസരത്തിന്റെ ഇരകളാണു തങ്ങളെന്ന് എൽ അൽ ചൂണ്ടിക്കാട്ടി. എയർ ഇന്ത്യ സർവ്വീസിന് അനുമതി നൽകിയ ഭരണകൂടം, ഇസ്രായേലിനു വരുത്തിവയ്ക്കുന്ന നഷ്ടം വളരെ വലുതാണെന്ന് എൽ അൽ സി.ഇ.ഒ ഗോണൻ ഉസിഷ്കിൻ പറഞ്ഞു.

‘ഇന്ന് ഇന്ത്യ ഇത്തരമൊരു സർവ്വീസ് ആരംഭിച്ചു. നാളെയിത് തായ്‌ലൻഡോ മറ്റ് പൂർവേഷ്യൻ രാജ്യങ്ങളോ ആകാം. ഇസ്രായേൽ സർക്കാരിന്റെ തീരുമാനം എൽ അൽ കന്പനിക്കും അതിൽ ജോലി ചെയ്യുന്ന ആറായിരത്തിലധികം ജീവനക്കാർക്കും വരുത്തിവച്ച നഷ്ടം വളരെ വലുതാണെന്ന് ഉസിഷ്കിൻ ചൂണ്ടിക്കാട്ടി. എൽ അൽ എയർലൈൻസ് അടുത്തിടെ മുംബൈയിലേക്കു വിമാന സർവ്വീസ് ആരംഭിച്ചിരുന്നു. എന്നാൽ സൗദിയുടെയും ഇറാന്റെയും ആകാശപാത ഒഴിവാക്കി ചാവുകടലിന് മുകളിലൂടെയായിരുന്നു യാത്ര. 

സൗദിയും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിന്റെ മഞ്ഞുരുകൽ സാധ്യതകൾ തുറന്നിട്ട് ഒരാഴ്ച മുന്പാണ് എയർ ഇന്ത്യയുടെ ആദ്യ വിമാനം പുതിയ പാതയിലൂടെ ടെൽ അവീവിലെത്തിയത്. ഇസ്രയേൽ ഗതാഗത മന്ത്രി യിസ്രയേൽ കാട്സ് ‘ചരിത്ര മുഹൂർത്തം’ എന്നാണിതിനെ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് എൽ അൽ എയർലൈൻസ് ഇസ്രയേൽ സർക്കാർ, വ്യോമയാന വകുപ്പ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഗതാഗത മന്ത്രി യിസ്രയേൽ കാട്സ്, എയർ ഇന്ത്യ എന്നിവർക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഇന്ത്യയിൽനിന്ന് ഇസ്രായേലിലേക്കു നേരിട്ടു വിമാന സർവ്വീസ് തുടങ്ങുമെന്നു കഴിഞ്ഞ വർഷം ജൂലൈയിൽ ഇസ്രായേൽ സന്ദർശനത്തിനിടെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ന്യൂഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ടെൽ അവീവിലേക്കു നേരിട്ടു വിമാന സർവ്വീസ് ആരംഭിക്കുമെന്നായിരുന്നു ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ മോദിയുടെ പ്രഖ്യാപനം. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒപ്പിട്ട ഒന്പതുകരാറുകളിൽ വ്യോമയാന ഗതാഗതം സംബന്ധിച്ചതും ഉണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed