ഹൂതികളുടെ വ്യോമാക്രമണ ശ്രമം പരാജയപ്പെടുത്തി സഖ്യസേന; സൗദി അറേബ്യയിൽ ജാഗ്രതാ നിർദ്ദേശം
പ്രദീപ് പുറവങ്കര
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതി മിനിഷ്യാ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി. റിയാദ്, നജ്‌റാൻ, വാദി അൽ ദവാസിർ എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങൾ സജീവമാക്കിയതായി സഖ്യസേന അറിയിച്ചു. മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ ഉച്ചത്തിലുള്ള സ്ഫോടന ശബ്ദങ്ങൾ കേട്ടു.
തുടർന്ന് ജിദ്ദ, യാൻബു, തായിഫ്, മക്ക എന്നീ ഗവർണറേറ്റുകളിലും സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകി. തായിഫ്, യാൻബു നഗരങ്ങൾ ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തകർത്തതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കി. പിന്നീട് സുരക്ഷാ ഭീഷണികൾ ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.
asdds

