ബിവൈഡിയുടെ പ്രീമിയം ബ്രാൻഡ് 'ഡെൻസ' ഇന്ത്യൻ വിപണിയിലേക്ക്: ആദ്യ മോഡൽ 'ഡി9 എം.പി.വി' നവംബർ 13-ന് എത്തും
ശാരിക
ന്യൂഡല്‍ഹി: ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ (BYD) പ്രീമിയം ബ്രാൻഡായ 'ഡെൻസ' (Denza) നവംബർ 13-ന് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ഇന്ത്യൻ വിപണിയിലെത്തുന്ന ഡെൻസയുടെ ആദ്യ മോഡലായി 'ഡി9 എം.പി.വി' (D9 MPV) ആയിരിക്കും എത്തുന്നതെന്നാണ് സൂചനകൾ.
ആഗോളതലത്തിൽ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റുകളിൽ ഈ ലക്ഷ്വറി വാഹനം ലഭ്യമാണെങ്കിലും, ആദ്യ ഘട്ടത്തിൽ ഇതിന്റെ സമ്പൂർണ്ണ ഇലക്ട്രിക് (EV) പതിപ്പ് മാത്രമായിരിക്കും ഇന്ത്യയിൽ വിൽപനയ്ക്കെത്തുക. 7 പേർക്ക് തികച്ചും സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന ഈ ആഡംബര എം.പി.വിയിൽ 103.6 kWh ശേഷിയുള്ള കൂറ്റൻ ബാറ്ററി പാക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 600 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
369 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ഡ്യുവൽ മോട്ടോർ സംവിധാനമാണ് ഡി9 എം.പി.വിക്ക് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് വെറും 6.9 സെക്കൻഡുകൾ മാത്രം മതിയാകും. വിപണിയിലെത്തുമ്പോൾ ഇന്ത്യയിൽ ഇതിന്റെ എക്സ്-ഷോറൂം വില ഏകദേശം 85 ലക്ഷം മുതൽ 90 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്നു.
കപ.കപ

