അഴി­മതി­ക്കാ­ർ­ക്ക് നൽ­കി­യത് ഷോ­ക്ക് ചി­കി­ത്സയെ­ന്ന് സൗ­ദി­ കി­രീ­ടാ­വകാ­ശി­


റിയാദ് : രാജ്യത്തെ സാംസ്‌കാരിക, രാഷ്ട്രീയ മേഖല നവീകരിക്കുന്നതിന് അനിവാര്യമായ ഷോക്ക് ചികിത്സയാണ് അഴിമതിക്കാർക്ക് നൽകിയതെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. വികസനത്തിന് പണം കണ്ടെത്തുന്നതിനും ഇറാനെ പോലുള്ള ശത്രുക്കളെ ചെറുക്കുന്നതിനും പരിഷ്‌കരണങ്ങൾ അനിവാര്യമാണെന്ന് കിരീടാവകാശി പറഞ്ഞു. 

അഴിമതിയാകുന്ന അർബുദം രാജ്യത്തിന്റെ ദേഹത്താകെ പടർന്നുപിടിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കീമോതെറാപ്പി ആവശ്യമാണ്. അതല്ലെങ്കിൽ രാജ്യ
ത്തിന്റെ ദേഹം മുഴുവൻ അർബുദം കാർന്നുതിന്നും. കൊള്ളകൾക്ക് തടയിടാതെ ബജറ്റ് ലക്ഷ്യങ്ങൾ നേടാൻ സൗദി അറേബ്യക്ക് സാധിക്കില്ല. അഴിമതിക്കേസുകളിൽ അറസ്റ്റിലായ ഭൂരിഭാഗം പേരും തങ്ങൾ ഗുരുതരമായ തെറ്റുകൾ ചെയ്തതായി മനസ്സിലാക്കുന്നു. അഴിമതി പണം പൊതുഖജനാവിൽ തിരി
ച്ചടക്കുന്നതിന് ഒത്തുതീർപ്പുണ്ടാക്കാൻ അവർ സന്നദ്ധരായി. അഴിമതിക്കാരായ രാജകുമാരന്മാർ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി കേസിൽ അറസ്റ്റിലായവരിൽ 56 പേർ ഒഴികെയുള്ളവരെയെല്ലാം വിട്ടയച്ചിട്ടുണ്ട്. പരിഷ്‌കരണങ്ങൾ വിജയിക്കാൻ വേഗതയും അനിവാര്യമാണ്. തീവ്രവാദ
ത്തെ ചെറുക്കുന്നതിനും ഷോക്ക് ചികിത്സ ആവശ്യമാണ്. പ്രവാചകന്റെ കാലത്ത് നിലവിലുണ്ടായിരുന്ന വ്യവഹാരങ്ങൾ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വനിതകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകിയിട്ടുണ്ട്.

കൂടുതൽ വൈദഗ്ധ്യമുള്ള വ്യക്തികളെ പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് മന്ത്രിസഭയിലും സൈനിക വിഭാഗങ്ങളുടെ തലപ്പത്തും വരുത്തിയ മാറ്റങ്ങൾ. ആധുനിക കാലഘട്ടത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് അവർക്ക് സാധിക്കും. വിജയത്തിനായി തീവ്രാഭിലാഷം പുലർത്തുന്നവരോടൊപ്പം പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. സൈനിക ധനവിനിയോഗം മെച്ചപ്പെടുത്തുന്നതിനാണ് പ്രതിരോധ മന്ത്രാലയത്തിൽ ഉന്നത പദവികളിൽ മാറ്റങ്ങൾ വരുത്തിയത്. 

സൈനിക ധനവിനിയോഗം മെച്ചപ്പെടുത്തുന്നതിന് വർഷങ്ങളായി പദ്ധതിയിട്ടു വരികയായിരുന്നു. ലോകത്ത് സൈനിക ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ ബജറ്റ് നീ
ക്കിവെക്കുന്ന നാലാമത്തെ രാജ്യമാണ് സൗദി അറേബ്യ. എന്നാൽ ലോകത്തെ ഏറ്റവും മികച്ച സൈന്യത്തിന്റെ പട്ടികയിൽ സൗദി സൈന്യത്തിന്റെ സ്ഥാനം ഇരുപതിനും മുപ്പതിനും ഇടയിലാണ്. ലെബനീസ് പ്രധാനമന്ത്രി സഅദ് അൽഹരീരിക്കുമേൽ സൗദി അറേബ്യ സമ്മർദ്ദം ചെലുത്തുന്നില്ല. ലെബനനിൽ ഹിസ്ബുല്ലയെക്കാൾ നല്ല രാഷ്ട്രീയ നിലയിലാണ് സഅദ് അൽഹരീരിയുള്ളത്. തനിക്ക് ശക്തമായ ജനകീയ പിന്തുണയുണ്ടെന്നും സൗദി യുവാക്കൾ മാത്രമല്ല, രാജ
കുടുംബാംഗങ്ങളും തന്നെ പിന്തുണക്കുന്നുണ്ടെന്നും കിരീടാവകാശി പറഞ്ഞു.

യെമനിൽ ഹൂത്തികൾക്കും അവരെ പിന്തുണക്കുന്ന ഇറാനികൾക്കുമെതിരെ ഗോത്രങ്ങളെ അണിനിരത്തുമെന്നും ഇതിനാവശ്യമായ പിന്തുണയും സഹായവും ഗോത്ര
ങ്ങൾക്ക് നൽകുമെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed