പെൻഷൻകാർക്ക് ആശ്വാസവാർത്ത: 58 ലക്ഷത്തോളം പേർക്കായി 1081 കോടി രൂപ അനുവദിച്ച് സർക്കാർ; വിതരണം ഇന്ന് മുതൽ


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. ഒക്ടോബർ 26 ന് തുടങ്ങുന്ന വിതരണം നവംബർ അഞ്ചിനകം പൂർത്തിയാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതിനായി 1081 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. ക്ഷേമ പെൻഷനായി 961.64 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷനായി 119.47 കോടി രൂപയുമാണ് വകയിരുത്തിയത്. ധനകാര്യ വകുപ്പിന്റെ രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് തുക അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിലെ 52,09,617 ഗുണഭോക്താക്കൾക്കായി 961.64 കോടി രൂപ ലഭ്യമാക്കും.

സർക്കാറിന്റെ ധനസഹായത്തോടെ പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡുകളിലെ 6,05,415 ഗുണഭോക്താക്കൾക്കാണ് 119.46 കോടി രൂപ അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവരിൽ 29,67,142 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും. ഇതിനായി 541.38 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. 22,42,475 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തി പണമായി നൽകും. കൂടാതെ ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല, ഭിന്നശേഷി, വിധവാ പെൻഷൻ പദ്ധതികളിലെ 8,46,456 ഗുണഭോക്താക്കൾക്കുള്ള ഒക്ടോബർ മാസത്തെ വിഹിതമായ 24.76 കോടി രൂപയും ഇതിൽ ഉൾപ്പെടും. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക നവംബർ 16 നകം കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്നും നിർദേശമുണ്ട്.

 

article-image

ddssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed