യു­.എ.ഇയിൽ മൂ­ന്ന് വർ­ഷത്തേ­ക്ക് സർ­ക്കാർ സേ­വനങ്ങളു­ടെ­ ഫീസ് കൂ­ട്ടി­ല്ല


അബുദാബി : യു.എ.ഇയിൽ പൊതുസേവനങ്ങൾക്കുള്ള സർക്കാർ ഫീസ് മൂന്നുവർഷത്തേക്ക് വർദ്ധിപ്പിക്കില്ലെന്ന് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാണിജ്യ−വ്യവസായ മേഖലകളെ സഹായിക്കാനും കൂടുതൽ വിദേശനിക്ഷേപങ്ങൾ ആകർഷിക്കാനുമാണിത്. രാജ്യത്തിന്റെ സാന്പത്തിക, സാമൂഹിക സ്ഥിരതയ്ക്കും ഇതു സഹായകമാകുമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം ട്വിറ്ററിൽ വ്യക്തമാക്കി.

 രാജ്യത്തു കൂടുതൽ സാമൂഹിക വികസന പദ്ധതികൾക്ക് തുടക്കമിടും. വികസനപ്രക്രിയയിൽ കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിക്കും. അതുവഴി അവർക്കു നേട്ടങ്ങൾ ലഭ്യമാക്കും. നൂതന ആശയങ്ങൾ സ്വായത്തമാക്കാനുള്ള ദേശീയ കർമപരിപാടിക്ക് അംഗീകാരം നൽകി. വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ചുള്ള റെയിൽവേ ശൃംഖല യാഥാർത്ഥ്യമാക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ വേഗത്തിലാക്കാൻ പുതിയ നിയമത്തിനു രൂപം നൽകി. 

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed