തീവ്ര വലതുപക്ഷത്തെ വീഴ്ത്തി ബ്രസീലിൽ ലുല ഡിസിൽവയ്ക്ക് ചരിത്ര വിജയം
ഷീബ വിജയൻ
റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തെ തകർത്തെറിഞ്ഞ് ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവയ്ക്ക് മിന്നുന്ന വിജയം. മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ മകനും തീവ്ര വലതുപക്ഷ സെനറ്ററുമായ ഫ്ലേവിയോ ബോൾസോനാരോയെ പരാജയപ്പെടുത്തിയാണ് ലുല ഭരണം നിലനിർത്തിയത്. ആദ്യ ഘട്ടത്തിൽ നേരിട്ട തിരിച്ചടികൾ അതിജീവിച്ചാണ് ലുലയുടെ തിരിച്ചു വരവ്.
ബ്രസീലിയൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നതനുസരിച്ച് ലുല 51 ശതമാനത്തിലധികം വോട്ടുകൾ (6 കോടിയിലധികം വോട്ടുകൾ) സ്വന്തമാക്കി. എതിരാളിയായ ഫ്ലേവിയോ ബോൾസോനാരോയ്ക്ക് 48 ശതമാനത്തോളം വോട്ടുകളാണ് (5.9 കോടിയിലധികം) ലഭിച്ചത്. ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ട ശേഷം റൺഓഫ് തെരഞ്ഞെടുപ്പിലൂടെ തകർപ്പൻ വിജയം നേടുന്ന ബ്രസീലിന്റെ ആധുനിക ചരിത്രത്തിലെ ആദ്യ നേതാവായി 80 കാരനായ ലുല മാറി. ഈ വിജയം ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ ആവേശമാണ് പകരുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ഫ്ലേവിയോ ബോൾസോനാരോ തയ്യാറായിട്ടില്ല. വോട്ടിംഗ് സമയം നീട്ടി നൽകിയ സുപ്രീംകോടതി നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വെല്ലുവിളികളും കോൺഗ്രസിലെ വലതുപക്ഷ സ്വാധീനവും മുന്നിലുണ്ടെങ്കിലും, ജനാധിപത്യ സംരക്ഷണത്തിനായി വോട്ട് ചെയ്ത ജനങ്ങൾക്ക് ലുല നന്ദി അറിയിച്ചു.
dfsfdsds

