തൃശൂരിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി
ഷീബ വിജയൻ
തൃശൂർ: പാലിയേക്കര ചിറ്റിശ്ശേരിയിൽ നാടിനെ നടുക്കിയ ദുരന്ത വാർത്ത. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന സഹോദരിയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി ചാമപറമ്പിൽ ഇന്ദിര (63), സഹോദരൻ അപ്പു (58) എന്നിവരാണ് മരിച്ചത്. ചുമട്ടുതൊഴിലാളിയായ അപ്പുവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. രോഗബാധിതയായ സഹോദരിയെ സംരക്ഷിക്കാനും പരിചരിക്കാനും അനുഭവിച്ച കടുത്ത മാനസിക സമ്മർദ്ദമാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെ ഇന്ദിരയെ കിടപ്പുമുറിയിലും അപ്പുവിനെ അടുക്കളയിലും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ദിരയുടെ കൈയിലെ ഞരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ച ലക്ഷണങ്ങളുമുണ്ടായിരുന്നു. അപ്പുവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അപ്പുവിന്റെ മകനും എക്സൈസ് ഉദ്യോഗസ്ഥനുമായ വൈഷ്ണവ് രാവിലെ താഴത്തെ നിലയിലെത്തിയപ്പോഴാണ് ദുരന്തവിവരം അറിയുന്നത്. വൈഷ്ണവും ഭാര്യയും രണ്ട് മക്കളും ഇന്ദിരയ്ക്കും അപ്പുവിനും ഒപ്പമാണ് താമസിച്ചിരുന്നത്. വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്ന വൈഷ്ണവിന്റെ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വൈഷ്ണവ് ഫോണിൽ വിളിച്ച് ഉണർത്തി വാതിൽ തുറപ്പിക്കുകയായിരുന്നു.
dgfdgdfdf

