കാർട്ടൺ ഇന്ത്യ കരാർ വിവാദം: എം.ഡി മുഹമ്മദ് ആസിഫിൻ്റെ വാദങ്ങൾ പൊളിയുന്നു; ശബ്ദസന്ദേശവും യു.പി.ഐ വിവരങ്ങളും പുറത്ത്


ശാരിക

കണ്ണൂർ: പി.പി. ദിവ്യ ഉൾപ്പെട്ട കാർട്ടൺ ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട കരാർ വിവാദത്തിൽ കമ്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫിന്റെ വാദങ്ങൾ പൊളിയുന്നു. മുഹമ്മദ് ആസിഫിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദസന്ദേശവും വിവിധ പണമിടപാടുകളുടെ സ്ക്രീൻഷോട്ടുകളുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പി.പി. ദിവ്യയുടെ സഹോദരൻ അനൂപ്, ഡ്രൈവർ വൈശാഖ് എന്നിവർക്ക് പണം അയച്ചതായി സൂചിപ്പിക്കുന്ന രേഖകളാണ് ഇതിൽ പ്രധാനം.

എന്നാൽ, ആസിഫിൽ നിന്ന് പണമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് അനൂപും വൈശാഖും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ഷാജിറിന് പണം നൽകിയ വിവരവും പുറത്തുവന്ന സ്ക്രീൻഷോട്ടുകളിലുണ്ട്. ഇതിനുപുറമേ, കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ മുൻ ഭാരവാഹികൾക്ക് പണം നൽകിയതിനെക്കുറിച്ച് ആരോപിക്കപ്പെടുന്ന ശബ്ദസന്ദേശത്തിലും പരാമർശമുണ്ട്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവരുടെ പേരുകളാണ് ഈ സന്ദേശത്തിൽ ഉള്ളത്.

ഷാനവാസ് പാദൂറിന് മൂന്ന് ലക്ഷം രൂപ നൽകുമെന്നും, പണം ആവശ്യപ്പെട്ട് അദ്ദേഹം തുടർച്ചയായി ശല്യം ചെയ്യുന്നുണ്ടെന്നും ശബ്ദസന്ദേശത്തിൽ ആരോപിക്കുന്നു. ബേബി ബാലകൃഷ്ണന്റെ മകന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കാണിക്കുന്ന യു.പി.ഐ (UPI) ഇടപാടിന്റെ സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേതല്ലെന്ന് കാർട്ടൺ ഇന്ത്യ അലയൻസ് എം.ഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു. ആരോപണങ്ങൾ നിഷേധിച്ച ബേബി ബാലകൃഷ്ണനും ഷാനവാസ് പാദൂറും തങ്ങൾ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി.

പി.പി. ദിവ്യയുടെ ബെനാമി കമ്പനിയാണ് കാർട്ടൺ ഇന്ത്യ അലയൻസ് എന്ന ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ പി.പി. ദിവ്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, പ്രചരിക്കുന്ന ബാങ്ക് രേഖകൾ തികച്ചും വ്യാജമാണെന്നുമായിരുന്നു മുഹമ്മദ് ആസിഫിന്റെ മുൻ നിലപാട്. ഈ കമ്പനി ദിവ്യയുടെ ബെനാമിയാണെന്ന് തെളിയിക്കാൻ സാധിച്ചാൽ ഒരു കോടി രൂപ നൽകാമെന്നും അദ്ദേഹം മുൻപ് മാധ്യങ്ങളോട് വെല്ലുവിളിച്ചിരുന്നു.

article-image

്േി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed