പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനം തട്ടി തട്ടുകടക്കാരൻ മരിച്ച കേസിൽ ജഡ്ജിയെ പ്രതി ചേർത്തു; ഹൈക്കോടതി റിപ്പോർട്ട് തേടി


ഷീബ വിജയൻ


കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനം തട്ടി സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. സംഭവം ജുഡീഷ്യറിയുടെ പ്രതിച്ഛായയ്ക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി രജിസ്ട്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആർ സി ഓണർ ജഡ്ജിയാണോയെന്ന് പരിശോധിച്ച ശേഷം ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന.

മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജിയുടെ മകനാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ തട്ടുകടക്കാരനായ സ്കൂട്ടർ യാത്രക്കാരൻ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടിരുന്നു. ജഡ്ജിയെ കേസിൽ പ്രതി ചേർക്കാൻ പൊലീസ് മടിച്ചതിൽ ജനരോഷം ശക്തമായിരുന്നു. ഹൈക്കോടതി ഇടപെട്ടതോടെ ചേരാനെല്ലൂർ പൊലീസ് ജഡ്ജിക്കെതിരെ കേസെടുക്കുകയായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ തങ്ങളോട് 17 കാരന്റെ പിതാവായ ജഡ്ജി ധാർഷ്ട്യത്തോടെ സംസാരിച്ചതായി ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിക്കുന്നു. "എന്നെ നിയമം പഠിപ്പിക്കാൻ വരരുത്" എന്നും ചോദ്യം ചെയ്യേണ്ടതില്ലെന്നും ജഡ്ജി പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കുന്നു. പ്രതിയുടെ പിതാവ് ജഡ്ജിയാണെന്നറിഞ്ഞതോടെ പൊലീസിന്റെ നിലപാടിലും മാറ്റം വന്നതായി കൊല്ലപ്പെട്ടയാളുടെ സഹോദരൻ ആരോപിച്ചു. ജഡ്ജിക്കെതിരെ ശക്തമായ കേസ് എടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

article-image

്േ്േോ്േോ്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed