എൽവിസ് പ്രെസ്ലിയുടെ ഗാനങ്ങൾ ചോർത്തിയെന്ന് പരാതി : ആന്ത്രോപിക്കിനെതിരെ കോടികളുടെ നഷ്ടപരിഹാരക്കേസ്


ഷീബ വിജയൻ


ലോസ് ആഞ്ചലസ്: റോക്ക് ആൻഡ് റോൾ സംഗീത ഇതിഹാസം എൽവിസ് പ്രെസ്ലിയുടെ സംഗീത അവകാശങ്ങൾ കൈവശമുള്ള 'ഓതന്റിക് ബ്രാൻഡ്സ് ഗ്രൂപ്പ്' പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ 'ആന്ത്രോപിക്'നെതിരെ നിയമനടപടി സ്വീകരിച്ചു. പ്രെസ്ലിയുടെ 274 ഗാനങ്ങൾ അനുമതിയില്ലാതെ തങ്ങളുടെ 'ക്ലോഡ്' എഐ മോഡലിന് പരിശീലനം നൽകാൻ ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

മ്യൂസിക് ലേബലുകൾക്ക് പുറമെ, ഒരു കലാകാരന്റെ എസ്റ്റേറ്റ് നേരിട്ട് ഒരു എഐ കമ്പനിക്കെതിരെ നൽകുന്ന ആദ്യത്തെ പ്രധാന നിയമപോരാട്ടങ്ങളിലൊന്നാണിത്. അതിനാൽ തന്നെ, സംഗീത ലോകത്ത് എഐ മോഡലുകൾക്ക് നിലവിലുള്ള ഗാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഭാവി നിയമങ്ങൾക്ക് ഈ കേസ് ഒരു വഴിത്തിരിവാകും. പകർപ്പവകാശം ലംഘിച്ച ഓരോ പാട്ടിനും 1,50,000 ഡോളർ വീതം, ആകെ ഏകദേശം 4.1 കോടി ഡോളർ (ഏകദേശം 340 കോടിയിലധികം രൂപ) നഷ്ടപരിഹാരം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

'കാന്റ് ഹെൽപ്പ് ഫാളിംഗ് ഇൻ ലവ്', 'ഓൾ ഷൂക്ക് അപ്പ്', 'എ ലിറ്റിൽ ലെസ് കോൺവേർസേഷൻ' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പകർപ്പവകാശ ലംഘനങ്ങൾ തടയാൻ ആന്ത്രോപിക് ഏർപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങൾ പരാജയപ്പെട്ടുവെന്നും, നിയമലംഘനം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും കമ്പനി അത് തുടർന്നുുമെന്നും ഹർജിയിൽ പറയുന്നു.

എഐ കമ്പനികൾ തങ്ങളുടെ ശബ്ദവും ഗാനങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽ കലാകാരന്മാർ മുൻപും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എഐ നിർമ്മിത ഗാനങ്ങൾ മനുഷ്യർ നിർമിക്കുന്ന യഥാർഥ സംഗീതത്തെ ഇല്ലാതാക്കുമോ എന്നാണ് പ്രധാന ഭയം. ഇത്തരം ഗുണനിലവാരമില്ലാത്ത എഐ നിർമിത പാട്ടുകളുടെ വർധനവ് കാരണം, പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ 'സ്പോട്ടിഫൈ' കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം അഞ്ച് കോടി എഐ ഗാനങ്ങളാണ് തങ്ങളുടെ റെക്കമൻഡേഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തത്.

 

article-image

cdadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed