എക്സ്പോ­ 2020: റോഡ് നവീ­കരണത്തിന് 136 കോ­ടി­ ദി­ർ­ഹത്തി­ന്റെ­ പദ്ധതി­


ദുബായ് : എക്സ്പോ രണ്ടായിരത്തി ഇരുപതുമായി ബന്ധപ്പെട്ട റോഡ് നവീകരണത്തിന്  ആദ്യ രണ്ടുഘട്ടത്തിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) 136 കോടി ദിർഹത്തിനു കരാർ നൽകി. എക്സ്പോയ്ക്കെത്തുന്നവരുടെ യാത്ര സുഗമമാക്കാനും ഭാവി പദ്ധതികൾക്കും സഹായിക്കുന്നതാണ് രണ്ടു ഘട്ടങ്ങളും.

 എക്സ്പോ 2020 യുമായി ബന്ധപ്പെട്ട റോഡ്, ഗതാഗത പദ്ധതികൾക്കു വേഗം വർദ്ധിപ്പിക്കണമെന്ന യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശത്തിന്റ അടിസ്ഥാനത്തിലാണ് കരാർ നൽകിയതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ മുഹമ്മദ് അൽ തായർ പറഞ്ഞു.

ജബൽ അലി− ലെഹ്ബാബ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇന്റർസെക്‌ഷൻ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ആദ്യഘട്ടം. എക്സ്പോ രണ്ടായിരത്തി ഇരുപതുമായി ബന്ധപ്പെട്ട് ആർ.ടി.എ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് റോഡുകളുടെ ശൃംഖല നവീകരിക്കുന്നത്. ആറ് ഘട്ടങ്ങളിലായാണു പദ്ധതി പൂർത്തിയാക്കുന്നത്. എക്സ്പോ ആരംഭിക്കുന്നതിനു മുന്പ് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed