23 വർഷത്തെ സൈനിക അധിനിവേശത്തിന് വിരാമം: ഇറാഖിൽ നിന്നും പൂർണ്ണമായി പിന്മാറി അമേരിക്കൻ സേന


ശാരിക

മനാമ / ബാഗ്ദാദ്: ഇരുപത്തിമൂന്ന് വർഷം നീണ്ടുനിന്ന സൈനിക സാന്നിധ്യത്തിന് ഒടുവിൽ ഇറാഖിലെ അവസാന താവളങ്ങളിൽ നിന്നും അമേരിക്കൻ സേന പൂർണ്ണമായി പിന്മാറി. 2024-ൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് കൈക്കൊണ്ട പിന്മാറ്റ തീരുമാനം നിലവിലെ ട്രംപ് ഭരണകൂടമാണ് പൂർത്തിയാക്കിയത്. മേഖലയിൽ ഇറാനുമായുള്ള സംഘർഷങ്ങൾ തുടരുന്ന നിർണ്ണായക ഘട്ടത്തിലാണ് ഈ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്.

2003-ൽ സദ്ദാം ഹുസൈൻ ഭരണകൂടത്തെ പുറത്താക്കാനെന്ന പേരിൽ ആരംഭിച്ച യു.എസ് അധിനിവേശം ഇറാഖിൽ വൻ രാഷ്ട്രീയ അസ്ഥിരതയ്ക്കും ആഭ്യന്തര കലാപങ്ങൾക്കുമാണ് വഴിവെച്ചത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സംഘർഷങ്ങൾക്കിടെ നാലായിരത്തിലധികം അമേരിക്കൻ സൈനികരും ലക്ഷക്കണക്കിന് നിരപരാധികളായ ഇറാഖി പൗരന്മാരും കൊല്ലപ്പെട്ടു. 2011-ൽ യു.എസ് ആദ്യഘട്ട പിന്മാറ്റം നടത്തിയെങ്കിലും 2014-ൽ ഐ.എസിനെതിരായ പോരാട്ടത്തിനായി ഇറാഖി സേനയെ സഹായിക്കാൻ വീണ്ടും തിരിച്ചെത്തുകയായിരുന്നു. അബൂഗ്രൈബ് ജയിലിലെ പീഡനങ്ങളും ഫാലൂജ ഉൾപ്പെടെയുള്ള നഗരങ്ങളിലെ രൂക്ഷമായ ബോംബാക്രമണങ്ങളും വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

അമേരിക്കൻ സേനയുടെ പിന്മാറ്റത്തെ ഇറാഖി ജനത പൊതുവെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിൽ രാജ്യത്തിന്റെ സുരക്ഷ ഒറ്റയ്ക്ക് സംരക്ഷിക്കാൻ ഇറാഖി സേനയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ശക്തമാണ്. ഐ.എസിനെതിരായ പോരാട്ടത്തിൽ ഇറാഖി സേനയ്ക്ക് ആവശ്യമായ വ്യോമ നിരീക്ഷണങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും നൽകിയിരുന്നത് യു.എസ് സൈന്യമായിരുന്നു.

article-image

adsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed