യെമനിൽ ജീവന്റെ കാവലാളായി സൗദി: നിർവീര്യമാക്കിയത് ആറ് ലക്ഷത്തോളം കുഴിബോംബുകൾ
ഷീബ വിജയൻ
ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിൽ നിന്ന് മൈനുകൾ നീക്കം ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച് സൗദി അറേബ്യ. ആയിരക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയായി സ്ഥാപിച്ചിരുന്ന മൈനുകളാണ് സൗദി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നത്.
'മസാം' എന്ന പദ്ധതിയിലൂടെ ഇതുവരെ 5,89,188 മൈനുകളാണ് നിർവീര്യമാക്കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 863 കുഴിബോംബുകളും സ്ഫോടകവസ്തുക്കളും നീക്കം ചെയ്യുകയുണ്ടായി. ഇതിൽ ആന്റി-പേഴ്സണൽ മൈനുകളും ആന്റി-ടാങ്ക് മൈനുകളും ഉൾപ്പെടുന്നു. ജനവാസ മേഖലകളിൽ സ്ഥാപിച്ച ഇത്തരം സ്ഫോടക വസ്തുക്കൾ സാധാരണക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും ജീവന് വലിയ ഭീഷണിയാണ് ഉയർത്തിയിരുന്നത്. അഞ്ച് വർഷത്തോളമായി ആഭ്യന്തര യുദ്ധം തുടരുന്ന യെമനിലെ ജനങ്ങൾക്ക് സുരക്ഷിതമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ മസാം പദ്ധതി വലിയ തുണയാകുന്നുണ്ട്.
cddsdsdsds

