മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം; യാത്രാവേളകളിലും പൊതുപരിപാടികളിലും കർശന ജാഗ്രത
ഷീബ വിജയൻ
തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലും പൊതുപരിപാടികളിലെ അനിയന്ത്രിതമായ ജനത്തിരക്ക് മുൻനിർത്തിയും മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വിപുലീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കാനും യാത്രാവേളകളിൽ അകമ്പടിയായി പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും പോലീസിന് ഇന്റലിജൻസ് മേധാവി നിർദ്ദേശം നൽകി.
മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരുടെയും സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിലും വി.ഐ.പി യാത്രകളിലും യൂണിഫോമിലുള്ള പോലീസുകാർക്ക് പുറമേ മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി വിന്യസിക്കും. പൊതുജനങ്ങളും പ്രവർത്തകരും മുഖ്യമന്ത്രിയോട് അമിതമായി അടുത്തിടപഴകുന്നതും ശരീരത്തിൽ സ്പർശിക്കുന്നതും തടയാൻ പ്രത്യേക സുരക്ഷാവലയം തീർക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഇന്റലിജൻസ് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
asdasadsads

