ഏഷ്യൻ ഗെയിംസിൽ ഇഷ സിംഗിന് വെള്ളി; കുറാഷിൽ പിങ്കി ബൽഹാരയ്ക്ക് വെങ്കലം
ശാരിക
നഗോയ: ഏഷ്യൻ ഗെയിംസ് 2026-ൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. ഷൂട്ടിംഗിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ ഇഷ സിംഗ് വെള്ളി മെഡലും, കുറാഷിൽ വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ പിങ്കി ബൽഹാര വെങ്കല മെഡലും സ്വന്തമാക്കി.
ഷൂട്ടിംഗിൽ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഷൂട്ട് ഓഫിലാണ് ഇഷ സിംഗിന് സ്വർണ്ണ മെഡൽ തലനാരിഴയ്ക്ക് നഷ്ടമായത്. 38 പോയിന്റോടെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷ ചൈനീസ് താരം ജിയാറൂയ് സുവാനോട് തുല്യത പാലിച്ചതിനെ തുടർന്ന് വിജയിയെ തീരുമാനിക്കാൻ നടത്തിയ ഷൂട്ട് ഓഫിൽ ചൈനീസ് താരം സ്വർണ്ണം നേടി. ഉത്തര കൊറിയയുടെ ഹ്യോൻ സുക്ക് കിമ്മിനാണ് വെങ്കലം.
കുറാഷ് വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പിങ്കി ബൽഹാരയ്ക്കാണ് വെങ്കലം. സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ മോ സുമിനോട് (0-5) പരാജയപ്പെട്ടെങ്കിലും ലൂസേഴ്സ് ഫൈനൽ അഥവാ വെങ്കല പോരാട്ടം ഇല്ലാത്തതിനാൽ സെമിഫൈനലിസ്റ്റായ പിങ്കിക്ക് നേരിട്ട് വെങ്കല മെഡൽ ലഭിക്കുകയായിരുന്നു.
ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന 17-ാമത് വെള്ളിയും 18-ാമത് വെങ്കലവുമാണിത്. മെഡൽ പോരാട്ടത്തിൽ മികവ് തുടരുന്ന ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഇതോടെ 39 ആയി ഉയർന്നു.
dsfdsf
asdasd

