നായാട്ടുകാർക്ക് സന്തോഷവാർത്ത: സൗദിയിൽ പുതിയ വേട്ടയാടൽ സീസണിന് തുടക്കമായി


ഷീബ വിജയൻ

സൗദിയിൽ 2026-2027 വർഷത്തെ ഔദ്യോഗിക വേട്ടയാടൽ സീസൺ ആരംഭിച്ചു. സെപ്റ്റംബർ 1ന് ആരംഭിച്ച സീസൺ 2027 ജനുവരി 31 വരെ തുടരുമെന്ന് നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫ് അറിയിച്ചു. 2021ൽ പുതിയ നിയന്ത്രണങ്ങളോടെ തുടങ്ങിയ നായാട്ട് പദ്ധതിയുടെ ആറാമത്തെ പതിപ്പാണിത്. രാജ്യത്തെ പരിസ്ഥിതി നിയമങ്ങളും എക്സിക്യൂട്ടീവ് ചട്ടങ്ങളും പാലിച്ചുകൊണ്ട് പ്രകൃതിവിഭവങ്ങൾ സുസ്ഥിരമായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സീസൺ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി വേട്ടയാടാൻ അനുമതിയുള്ള ജീവികളുടെ എണ്ണം 30 ആയി ഉയർത്തുകയും ദേശീയ നായാട്ട് ക്വാട്ടയിൽ 11 ശതമാനവും ലൈസൻസുകളുടെ എണ്ണത്തിൽ 34 ശതമാനവും വർധന വരുത്തുകയും ചെയ്തിട്ടുണ്ട്.

നായാട്ടിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക 'ഫിത്രി' പ്ലാറ്റ്ഫോം വഴി മുൻകൂട്ടി പെർമിറ്റ് എടുക്കണമെന്ന് അധികൃതർ വ്യക്തമാക്കി. വെടിമരുന്ന് ഉപയോഗിക്കാത്ത, കംപ്രസ്ഡ് ഗ്യാസോ സ്പ്രിങ്ങോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ റൈഫിളുകൾ കൈവശമുള്ള ലൈസൻസികൾക്കും സൗദി ഫാൽക്കൺസ് ക്ലബ്ബിൽ രജിസ്റ്റർ ചെയ്ത ഫാൽക്കണർമാർക്കും മാത്രമാണ് ഇതിലൂടെ അനുമതി ലഭിക്കുക. നായാട്ടിനായി ഉപയോഗിക്കുന്ന ഫാൽക്കണുകൾക്ക് സാധുവായ ഉടമസ്ഥാവകാശ രേഖ നിർബന്ധമാക്കിയിട്ടുണ്ട്. അതോടൊപ്പം, വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ വേട്ടയാടുന്നത് പൂർണമായും വിലക്കിയിട്ടുണ്ടെന്നും എൻ.സി.ഡബ്ല്യു ഓർമിപ്പിച്ചു. നിയമവിരുദ്ധമായ വേട്ടയാടൽ രീതികൾക്ക് രാജ്യമൊട്ടാകെ ശക്തമായ നിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഒരേസമയം ഒന്നിലധികം പക്ഷികളെ പിടികൂടുന്നത് തടയാൻ ഷോട്ട്ഗണുകൾ, വലകൾ, ആകർഷണ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് പൂർണമായി വിലക്കി. കൂടാതെ നഗരങ്ങൾ, ഗ്രാമങ്ങൾ, ഫാമുകൾ, ജനവാസ മേഖലകൾ, സൈനിക-വ്യാവസായിക കേന്ദ്രങ്ങൾ, രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ നിന്ന് 20 കിലോമീറ്റർ വരെയുള്ള പരിധി എന്നിവയ്ക്ക് പുറമെ നിയോം, ഖിദ്ദിയ, റെഡ് സീ പ്രോജക്ട് തുടങ്ങിയ വൻകിട വികസന പദ്ധതി പ്രദേശങ്ങളിലും സംരക്ഷിത മേഖലകളിലും നായാട്ട് പാടില്ല. നിയമലംഘകരെ പിടികൂടാൻ എൻവയോൺമെന്റൽ സെക്യൂരിറ്റി സ്‌പെഷ്യൽ ഫോഴ്‌സിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടക്കുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

dedfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed