ഷൂട്ടിംഗ് പൂളിൽ വെന്നിക്കൊടി പാറിച്ച് ഇന്ത്യ: ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്വർണവും വെള്ളിയും സ്വന്തമാക്കി


ശാരിക

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഷൂട്ടിംഗിലാണ് ഇന്ത്യ സുവർണനേട്ടം കരസ്ഥമാക്കിയത്. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഷൂട്ടിംഗിൽ സുരുചി - കമൽജിത്ത് സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡലും സ്വന്തമാക്കി. ഐശ്വര്യ പ്രതാപ് സിംഗ് ടോമർ, നീരജ് കുമാർ, രുദ്രാംക്ഷ് പാട്ടീൽ എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ നേടിയത്. മത്സരത്തിൽ 589 പോയിന്റോടെ പ്രതാപ് സിംഗ് ടോമറും 588 പോയിന്റോടെ നീരജ് കുമാറും വ്യക്തിഗത ഫൈനലിനും യോഗ്യത നേടി.

ഇതിനിടെ സ്ക്വാഷിലും ടേബിൾ ടെന്നീസിലും ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ദിയ ചിതലെ - മനുഷ് ഷാ സഖ്യം സെമി ഫൈനലിലെത്തി. ഹോങ്കോംഗ് ജോഡിയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. അതേസമയം മിക്‌സഡ് ഡബിൾസിലെ മറ്റൊരു ജോഡിയായ ഹർമീത് ദേശായി - യശ്വസിനി സഖ്യം ക്വാർട്ടറിൽ ചൈനയോട് പരാജയപ്പെട്ടു.
#AsianGames #ShootingGold #TeamIndia #Nagoya

article-image

cdadssdsaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed