ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം; ആകെ മെഡൽ സംഖ്യ 54
ശാരിക
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യയുടെ സ്വർണ്ണവേട്ട തുടരുന്നു. മിക്സ്ഡ് ടീം കോമ്പൗണ്ട് ഫൈനലിൽ ശക്തരായ ദക്ഷിണ കൊറിയയെ ഷൂട്ട് ഓഫിൽ കീഴടക്കി ഇന്ത്യയുടെ തനിപർത്തി ചികിത - സാഹിൽ രാജേഷ് യാദവ് സഖ്യം രാജ്യത്തിനായി സ്വർണ്ണം നേടി. മത്സരദിനത്തിൽ അമ്പെയ്ത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണ്ണനേട്ടമാണിത്.
ആവേശകരമായ ഫൈനലിൽ ഇരു ടീമുകളും 157 പോയിന്റ് വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടത്. സമ്മർദ്ദഘട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ സഖ്യം ഷൂട്ട് ഓഫിൽ കൃത്യതയോടെ 20 പോയിന്റും നേടിയപ്പോൾ കൊറിയയ്ക്ക് 10 പോയിന്റ മാത്രമേ നേടാനായുള്ളൂ. ഇതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ ഗെയിംസിലെ ഇന്ത്യയുടെ എട്ടാം സ്വർണ്ണനേട്ടമാണ് ആർച്ചറി മിക്സഡ് ടീമിലൂടെ സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ ആകെ മെഡൽ സമ്പാദ്യം 54 ആയി ഉയർന്നു.
edfdsfdfsdsfds
adssaasas

