സൗദിക്ക് നേരെ ഡ്രോൺ ആക്രമണം: ഇറാൻ അതിർത്തി അടച്ച് ഇറാഖ്; സൈനിക മേധാവിയെ പുറത്താക്കി
ശാരിക
ബാഗ്ദാദ്: സൗദി അറേബ്യക്ക് നേരെ ഉണ്ടായ പുതിയ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാഖും ഇറാനും തമ്മിലുള്ള ശലാംചെ അതിർത്തി ഇറാഖ് താൽക്കാലികമായി അടച്ചുപൂട്ടി. റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന സൗദിയുടെ പ്രമുഖ ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിനു നേരെയാണ് ആക്രമണമുണ്ടായത്. ഇറാഖ് അതിർത്തിയിൽ നിന്നാണ് ഡ്രോണുകൾ വിട്ടതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ദക്ഷിണ ഇറാഖിലെ മെയ്സാൻ പ്രവിശ്യാ സൈനിക മേധാവിയെ ഇറാഖ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്തു.
ആക്രമണത്തെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ ഏതാനും പേർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര സുരക്ഷാ പദ്ധതി പ്രകാരം പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഇറാഖിലും സൗദിയിലും വിപുലമായ തിരച്ചിലും അന്വേഷണവും പുരോഗമിക്കുകയാണ്.
sdfsf

