അഴീക്കോടൻ രാഘവൻ, ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ


പ്രദീപ് പുറവങ്കര

മനാമ: മുതിർന്ന സി.പി.ഐ.എം നേതാക്കളായിരുന്ന അഴീക്കോടൻ രാഘവന്റെയും ചടയൻ ഗോവിന്ദന്റെയും സ്മരണ പുതുക്കി ബഹ്‌റൈൻ പ്രതിഭ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. പ്രതിഭയുടെ സൽമാനിയ, റിഫ കേന്ദ്രങ്ങളിലാണ് വിപുലമായ പരിപാടികൾ നടന്നത്.

സൽമാനിയ പ്രതിഭ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം അനിൽ സി. കെ. സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജോഷി ഗുരുവായൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിഭ പ്രസിഡന്റ് നിഷ സതീഷ് ചടയൻ ഗോവിന്ദൻ അനുസ്മരണ പ്രഭാഷണവും, ജനറൽ സെക്രട്ടറി വി. കെ. സുലേഷ് അഴീക്കോടൻ രാഘവൻ അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ ചടങ്ങിൽ സംസാരിച്ചു. വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ആനുകാലിക വിഷയങ്ങളെക്കുറിച്ചും രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ വിശദീകരിച്ചു.

പ്രതിഭ റിഫ സെൻട്രലിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മേഖലാ സെക്രട്ടറി വി. ടി. ബാബു സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര കമ്മിറ്റി അംഗം അനഘ രാജീവൻ അഴീക്കോടൻ അനുസ്മരണവും, പ്രതിഭ പ്രസിഡന്റ് കെ. വി. മഹേഷ് ചടയൻ അനുസ്മരണവും നടത്തി. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിച്ചുകൊണ്ട് രക്ഷാധികാരി സമിതി അംഗം കെ. എം. സതീഷ് പ്രസംഗിച്ചു.

article-image

ssdsds

article-image

scddsdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed