ലഗേജ് വീട്ടിൽ നിന്ന് നേരിട്ട് വിമാനത്താവളത്തിലെത്തിക്കും; പുത്തൻ സേവനവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
ഷീബ വിജയൻ
കൊച്ചി: യാത്രക്കാരുടെ സൗകര്യം മുൻനിർത്തി വിപ്ലവാത്മകമായ പുത്തൻ പദ്ധതിയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). വിമാനയാത്രക്കാരുടെ ലഗേജുകൾ വീട്ടിൽ നിന്നു നേരിട്ട് ഏറ്റെടുത്ത് എയർപോർട്ടിലെത്തിക്കുന്നതും, തിരികെയെത്തുന്നവരുടെ ലഗേജ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചുനൽകുന്നതുമായ ഡോർ-ടു-ഡോർ ബാഗേജ് സേവനത്തിന്റെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങളും സാധ്യത പരിശോധനകളും സിയാൽ ആരംഭിച്ചു. പദ്ധതിയുടെ ട്രയൽ റണ്ണിനായി ഒരു സ്വകാര്യ ഏജൻസിക്ക് അനുമതി നൽകിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും മുതിർന്ന പൗരന്മാർക്കും ഭാരമേറിയ ബാഗേജുകളുള്ളവർക്കും വലിയ ആശ്വാസമാകുന്നതാണ് ഈ പദ്ധതി. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയ്ക്ക് പുറമെ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ സിയാൽ ലക്ഷ്യമിടുന്നു. യാത്രക്കാർ എയർപോർട്ടിലെത്തി സുരക്ഷാ പരിശോധനയ്ക്ക് കടക്കുന്നതുവരെ ലഗേജ് വിമാനത്താവളത്തിന് പുറത്തുള്ള സുരക്ഷിത കേന്ദ്രത്തിൽ ഏജൻസി സൂക്ഷിക്കും. 7 മുതൽ 23 കിലോഗ്രാം വരെയുള്ള ബാഗേജുകൾ പൂർണ്ണമായും ഓൺലൈൻ ബുക്കിംഗ് വഴി ഇതിലൂടെ കൈകാര്യം ചെയ്യാം. ട്രയൽ റണ്ണുകളുടെ വിലയിരുത്തലിന് ശേഷമായിരിക്കും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
dsdfsdsdf

