ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ തിളങ്ങി മലയാളി താരം വിദർശ വിനോദ്; വനിതാ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി
ശാരിക
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മലയാളി വിദർശ വിനോദിന് വീണ്ടും അഭിമാനകരമായ നേട്ടം. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിലാണ് കോഴിക്കോട്ടുകാരിയായ വിദർശയും സംഘവും വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇത് ഗെയിംസിൽ താരത്തിന്റെ രണ്ടാം വെള്ളി മെഡൽ നേട്ടമാണ്.
തിലോത്തമ സെൻ, വിദർസ വിനോദ്, ആശി ചൗക്‌സി എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് വേണ്ടി വെള്ളി മെഡൽ ഉറപ്പിച്ചത്. ടീം ഇനത്തിലെ മെഡൽ നേട്ടത്തിന് പുറമെ, തിലോത്തമയും വിദർശയും വ്യക്തിഗത ഫൈനലിലും ഇടംനേടിയിട്ടുണ്ട്.
മത്സരത്തിൽ മൊത്തം 1763 പോയിന്റാണ് ഇന്ത്യൻ ടീം നേടിയത്. 1773 പോയിന്റ് നേടി പുതിയ ഗെയിംസ് റെക്കോർഡോടെ ചൈനയാണ് മത്സരത്തിൽ സ്വർണം സ്വന്തമാക്കിയത്. 1754 പോയിന്റ് നേടിയ കസഖ്സ്ഥാൻ വെങ്കല മെഡൽ നേടി. കടുത്ത മത്സരത്തിനൊടുവിലാണ് ഇന്ത്യൻ ഷൂട്ടർമാർ അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്. വ്യക്തിഗത യോഗ്യതാ റൗണ്ടിൽ ആശിയും തിലോത്തമയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്റ്റാൻഡിങ് ഘട്ടത്തിന് മുൻപ് ആശി 395-25x പോയിന്റും തിലോത്തമ 395-23x പോയിന്റും നേടി. ലോക റാങ്കിങ്ങിൽ 15-ാം സ്ഥാനത്തുള്ള വിദർശ വിനോദ് മികച്ചൊരു തിരിച്ചുവരവിലൂടെയാണ് യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. ആകെ 588 പോയിന്റുകൾ നേടിയാണ് താരം ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ലോക റാങ്കിങ്ങിൽ 107-ാം സ്ഥാനത്തുള്ള തിലോത്തമ 590 പോയിന്റോടെ ഫൈനലിലേക്ക് മുന്നേറി. 18-ാം സ്ഥാനത്തുള്ള ആശിയും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അവസാന ഘട്ടത്തിൽ 585 പോയിന്റോടെയാണ് മത്സരം പൂർത്തിയാക്കിയത്.
sfsdf

