ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രബല്യത്തിൽ വരും ; ആറ് ഗൾഫ് രാജ്യങ്ങളിലേക്ക് ഒരൊറ്റ വിസ
പ്രദീപ് പുറവങ്കര
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾക്കിടയിൽ തടസ്സമില്ലാതെ യാത്ര ചെയ്യാൻ സഹായിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പ്രഖ്യാപിച്ചു. റിയാദിൽ നടന്ന 'സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ്' കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. 2023-ലാണ് ജിസിസി രാജ്യങ്ങൾ ഏകീകൃത വിസ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകിയത്.
ഏകീകൃത ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ വഴിയാണ് സ്വീകരിക്കുക. വളരെ ലളിതമായ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഓരോ രാജ്യത്തിനും വെവ്വേറെ വിസയെടുക്കുന്നതിലെ ബുദ്ധിമുട്ടുകളും സമയനഷ്ടവും ഇല്ലാതാക്കി ഒരൊറ്റ വിസ ഉപയോഗിച്ച് ആറ് ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ ഈ സംവിധാനം യാത്രക്കാരെ സഹായിക്കും.
dvdfdsz

